ക്യാമറി ഐസ്‌ക്രീമിന് ഹരിത പുരസ്‌കാരം
Friday 11 April 2025 12:15 AM IST
കൊച്ചി: അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള ഹരിത അവാർഡ് ക്യാമറി ഐസ്ക്രീമിന്റെ ചേലാമറ്റം ഫാക്ടറി കരസ്ഥമാക്കി. എൽദോസ് കുന്നപ്പള്ളി എം.എൽ.എയിൽ നിന്നും ക്യാമറി ഐസ്ക്രീം ഡയറക്ടർ സ്റ്റീഫൻ അവാർഡ് ഏറ്റുവാങ്ങി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ പങ്കെടുത്തു. ഒരു ലക്ഷം ലിറ്റർ റിയാക്ടർ ടൈപ്പ് എഫ്‌ളുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ വെള്ളം ശുദ്ധീകരിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനങ്ങളിലൊന്നാണ് ക്യാമറി.