സൗധം നിർമ്മിക്കും
Friday 11 April 2025 1:14 AM IST
പട്ടാമ്പി: വല്ലപ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വല്ലപ്പുഴയിലെ സ്ഥലത്ത് ശിഹാബ് തങ്ങൾ സൗധം പഞ്ചായത്ത് ലീഗ് കമ്മിറ്റി ഓഫീസ് നിർമ്മാണ പ്രവൃത്തികൾക്ക് സമാരംഭം കുറിച്ചു. ഓഫീസ്, മീറ്റിംഗ് ഹാൾ, ലൈബ്രററി, കോൺഫറസ് ഹാൾ എന്നിവയടങ്ങുന്ന ബഹുനില കെട്ടിടത്തിന്റെ നിർമ്മാണാരംഭ ചടങ്ങിൽ നേതാക്കളായ അഡ്വ.എ.എ.ജമാൽ, ടി.പി.ഹസൈനാർ ഹാജി, എം.ടി.കുഞ്ഞു മുഹമ്മദ്, കെ.സദക്കത്തുള്ള, പി.കെ.മുത്തുക്കോയ തങ്ങൾ, സി.കെ.സിദ്ദീഖ്, പി.കെ.അറ്റക്കോയ തങ്ങൾ, എം.വീരാൻ, ഉമ്മർ, എൻ.കെ.കുഞ്ഞു മുഹമ്മദ് മുസ്ല്യാർ, കെ.പി. പോക്കർ എന്നിവർ പങ്കെടുത്തു.