എസ്. സുനിൽകുമാർ കനറാ ബാങ്ക് സർക്കിൾ മേധാവി

Friday 11 April 2025 12:20 AM IST

കൊച്ചി: കനറാ ബാങ്കിന്റെ തിരുവനന്തപുരം സർക്കിളിന്റെ സർക്കിൾ മേധാവിയും ജനറൽ മാനേജറുമായി എസ്. സുനിൽകുമാർ ചുമതലയേറ്റു. വിപുലമായ ബാങ്കിംഗ് അനുഭവവും നയപരമായ വീക്ഷണവുമായി ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകിയ വ്യക്തിയാണ്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ്.