റോബോട്ടിക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു
Friday 11 April 2025 12:26 AM IST
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അടൽ ടിങ്കറിംഗ് ക്ലബിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് , ഇലക്ട്രോണിക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ഐ.എസ്ആർ.ഒ മുൻ ടെക്നിക്കൽ അസിസ്റ്റന്റ് ജിയോ ജോർജ്, ഒപ്സ്റ്റാ ഫാക്കൽറ്റി ടി.എം അഞ്ജലി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ പ്രിൻസിപ്പൻ അലി കടവണ്ടി, പ്രധാനാദ്ധ്യാപിക കെ. കെ. സൈബുന്നീസ, എൻ. വിനീത , കെ.പി റാഷിദ് എന്നിവർ സംബന്ധിച്ചു. ജസീം, ഫാത്തിമ സുഹ്ര, കെ. ജുമാന , കെ. ജംഷീന എന്നിവർ നേതൃത്വം നൽകി.