താഴ്വാരം റെസിഡന്റ്സ് അസോസിയേഷൻ പുരസ്‌കാരം ഏറ്റുവാങ്ങി
Friday 11 April 2025 12:27 AM IST
മലപ്പുറം: കേരള ശുചിത്വ മിഷന്റെ 'വൃത്തി' പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മികച്ച റസിഡൻസ് അസോസിയേഷന് നൽകുന്ന പുരസ്‌കാരം മഞ്ചേരി തൃക്കലങ്ങോട് പഞ്ചായത്തിലെ താഴ്വാരം റെസിഡന്റ്സ് അസോസിയേഷന് ലഭിച്ചു. മാലിന്യ സംസ്‌കരണത്തിൽ താഴ്വാരം റെസിഡന്റ്സ് അസോസിയേഷൻ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഉള്ളാട്ടിൽ അബ്ദുൽ കരിം, സെക്രട്ടറി ഷംസു പാലക്കൽ, കാസിം മേച്ചേരി, റഷീദ് കൂരിക്കാടൻ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.