അംബേദ്കറുടെ ജന്മദിനാഘോഷം നടത്തും
Friday 11 April 2025 12:27 AM IST
മലപ്പുറം: ദളിത് സമുദായ മുന്നണിയുടെ നേതൃത്വത്തിൽ ബി.ആർ.അംബേദ്കറുടെ ജന്മദിനാഘോഷം ഫെസ്റ്റിവൽ ഒഫ് ഫ്രറ്റേണിറ്റി 2025 എന്ന പേരിൽ 14ന് എടപ്പാളിൽ നടത്തും. ഉദ്ഘാടന സമ്മേളനം ദളിത് വിമൻൺ കളക്ടീവ് സംസ്ഥാന പ്രസിഡന്റ് കെ.വത്സകുമാരി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കുട്ടികളുടെയും വിദ്യാർത്ഥികളുടെയും ചിത്രരചനാ മത്സരം ആർട്ടിസ്റ്റ് ഷിനിത ബൈജു ഉദ്ഘാടനം ചെയ്യും. സാഹോദര്യ സമ്മേളനം എം.ഇ.എസ് അദ്ധ്യക്ഷൻ ഡോ.പി.എ.ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. വിവിധഘ കലാപരിപാടികളും അരങ്ങേറും. ചെയർമാൻ സണ്ണി.എം. കപിക്കാട്, സംഘടക സമിതി ചെയർമാൻ മണികണ്ഠൻ കാട്ടാമ്പള്ളി, സംസ്ഥാന കമ്മിറ്റി അംഗം വേലായുധൻ പുളിക്കൽ, സംസ്ഥാന കമ്മിറ്റി അംഗം എ.കെ.സുലോചന, സെക്രട്ടേറിയേറ്റ് അംഗം സന്തോഷ് കുമാർ അറിയിച്ചു.