മലപ്പുറം ജില്ലാ സമ്മേളനം

Friday 11 April 2025 12:29 AM IST
D

മലപ്പുറം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 62-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലാ സമ്മേളനം 12,13 തീയതികളിൽ എടപ്പാൾ വള്ളത്തോൾ കോളേജിൽ നടക്കും. ജില്ലയിലെ 11 മേഖലാ കമ്മിറ്റികളിൽ നിന്നും തിരഞ്ഞെടുത്ത 200ഓളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കും. ആസ്‌ട്രോ ഫിസിസ്റ്റ് അജിത് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. പി.നനന്ദകുമാർ എം.എൽ.എ പങ്കെടുക്കും.തുടർന്ന് ശാസ്ത്രജാഥ നടക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ വിദ്യാഭ്യാസം, വികസനം, പരിസ്ഥിതതി വിഷയങ്ങൾ ചർച്ച ചെയ്യും. പ്രസിഡന്റ് സി.പി.സുരേഷ് ബാബു, സെക്രട്ടറി വി.വി.മണികണ്ഠൻ, കൺവീനർ ജിജി വർഗീസ്, ജില്ലാ ജോയിന്റ് സെക്രട്ടറി അനൂപ് മണ്ണഴി വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.