എൻജിനിയറിംഗ്,ഫാർമസി എൻട്രൻസ് തീയതിയായി

Friday 11 April 2025 2:34 AM IST

തിരുവനന്തപുരം: ഇക്കൊല്ലത്തെ എൻജിനിയറിംഗ്,ഫാർമസി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. എൻജിനിയറിംഗ് പ്രവേശന പരീക്ഷ 23,25,26,27,28 തീയതികളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് 5വരെയാണ്. ഫാർമസി പ്രവേശന പരീക്ഷ 24,29 തീയതികളിലാണ്. 24ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് മൂന്നര മുതൽ 5വരെയും 29ന് വൈകിട്ട് 3.30മുതൽ 5വരെയുമാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ്. ഹാൾടിക്കറ്റുകൾ വിദ്യാർത്ഥികളുടെ കാൻഡിഡേറ്റ് പോർട്ടലിൽ ഇന്നുമുതൽ ലഭ്യമാകും. പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തണം. എല്ലാ ജില്ലകളിലും ബംഗളുരു,ചെന്നൈ,ഡൽഹി,ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എൻജിനിയറിംഗിലും ഫാർമസിയിലും പ്രവേശനം ആഗ്രഹിക്കുന്നവർ രണ്ടു പരീക്ഷകളും എഴുതണം. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ: 0471-2525300.