കുരുവിക്കോണം വളവിൽ വീണ്ടും വാഹനാപകടം
Friday 11 April 2025 12:38 AM IST
അഞ്ചൽ : അഞ്ചൽ പുനലൂർ പാതയിൽ കുരുവിക്കോണം വളവിൽ വീണ്ടും വാഹനം അപകടത്തിൽപ്പെട്ടു. ഇത്തവണ കോൺക്രീറ്റ് മിക്സിംഗ് മെഷീനുമായി വന്ന പിക് അപ്പ് വാഹനമാണ് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെയുള്ളവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അഞ്ചൽ നിന്ന് പുനലൂർ ഭാഗത്തേക്ക് പോയതാണ് വാഹനം. നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഈ സ്ഥലത്ത് അപകടം പതിവായിട്ടുണ്ട്. വീണ്ടുമൊരു അപകടമുണ്ടാകുന്നതിന് മുന്നേ റോഡ് നവീകരണം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.