ആലോചനാ യോഗം
Thursday 10 April 2025 11:44 PM IST
പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് 24ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല യോഗവുമായി ബന്ധപ്പെട്ട അവലോകന യോഗം മന്ത്രി വീണാജോർജിന്റെ നേതൃത്വത്തിൽ നടന്നു. എംഎൽഎമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ, സബ് കളക്ടർ സുമിത് കുമാർ താക്കൂർ, വിവര പൊതുജന സമ്പർക്ക വകുപ്പ് മേഖലാ ഡയറക്ടർ കെ പ്രമോദ് കുമാർ, എഡിഎം ബി ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.