വിദ്യാഭ്യാസ പദ്ധതി

Thursday 10 April 2025 11:44 PM IST

റാന്നി : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ റാന്നി ഉപജില്ലാതല ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി. മൈത്രി അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് സ്വാഗതം പറഞ്ഞു. റാന്നി ബി.പി.സി ഷാജി എ. സലാം പദ്ധതി വിശദീകരണം നടത്തി.ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് വർക്കി നന്ദി പറഞ്ഞു. പ്രദർശനം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. സൗമ്യ നായർ അദ്ധ്യക്ഷത വഹിച്ചു.