നൂറുമേനി വിളവ്
Thursday 10 April 2025 11:48 PM IST
പന്തളം : വിഷുവിനെ വരവേൽക്കാൻ കണിവെള്ളരിയുമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. കൃഷി സമൃദ്ധിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ രണ്ടര ഹെക്ടർ സ്ഥലത്താണ് എലന്തറ, തോലുഴം ഹരിത സംഘത്തിലെ കർഷകർ ഹൈബ്രിഡ് വെള്ളരി കൃഷി ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷമായി കൃഷി ഇറക്കുന്നു. കണി വെള്ളരിക്ക് വിപണിയിലും ഡിമാൻഡുണ്ട്. പൂർണമായും ജൈവവള പ്രയോഗവും കീടനിയന്ത്രണ മാർഗങ്ങളുമാണ് പിന്തുടരുന്നത്. ജൈവിക കൃഷിയിലൂടെ വിഷരഹിത പച്ചക്കറി നൽകുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പറഞ്ഞു.