മാലിന്യം തള്ളുന്നു
Thursday 10 April 2025 11:49 PM IST
അടൂർ : അടൂർ ടി ബി ജംഗ്ഷന് സമീപം വാഹനാപകടത്തിൽ തകർന്ന പാലം അറ്റകുറ്റപണികൾ നടത്തി നേരെയാക്കാൻ ഇനിയും അധികൃതർ തയ്യാറായിട്ടില്ല .പാലത്തിന്റെ ഒരു വശത്തെ കൈവരികൾ തകർന്നപ്പോൾ മുമ്പ് തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കാതിരിക്കാൻ സ്ഥാപിച്ച നെറ്റ് കൂടി തകർന്നതിനാൽ വീണ്ടും തോട്ടിലേക്ക് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളാൻ തുടങ്ങിയിട്ടുണ്ട് . കൈവരിയും നെറ്റും പുനഃസ്ഥാപിച്ചില്ലെങ്കിൽ മാലിന്യനിക്ഷേപം വ്യാപകമാകും .കെ പി റോഡിന് ഈ പാലത്തിന്റെ ഭാഗത്ത് വീതി കുറയുന്നുണ്ട് എന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട് . നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.