മണ്ഡലം കമ്മിറ്റി

Thursday 10 April 2025 11:51 PM IST

വള്ളിക്കോട് : വള്ളിക്കോട് പഞ്ചായത്തിൽ മാലിന്യമില്ലെന്ന പ്രഖ്യാപനം പ്രഹസനമാണെന്ന് വള്ളിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യം കൂനകളായി കിടക്കുകയാണെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് പ്രൊഫ. ജി. ജോൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി. എൻ. ശ്രീദത്ത്, എ. ബി. രാജേഷ്, മണ്ഡലം ഭാരവാഹികളായ വർഗീസ് കുത്തുകല്ലും പാട്ട്, മധുസൂദനൻ കർത്താ, പ്രശാന്ത്കുമാർ ആതിര, ജോർജ് വർഗീസ് കൊടുമണ്ണേത്ത്, എബ്രഹാം എം. ജോർജ്, ജോസ് ചെറുവാഴതടത്തിൽ, അമൽ എസ് നായർ , റെജി ജോൺ എന്നിവർ പ്രസംഗിച്ചു.