അവധിക്കാല ക്യാമ്പ് ഇന്ന് സമാപിക്കും
Friday 11 April 2025 12:57 AM IST
കരുനാഗപ്പള്ളി : കുട്ടികളിലെ സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സബർമതി ഗ്രന്ഥശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗ്ഗാത്മക ക്യാമ്പ് ഇന്ന് സമാപിക്കും. നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്‌മിഷ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ അനിൽ , ആദിത്യ സന്തോഷ്,അമാനുൽ ഇമ്രാൻ, എ.സാദിഖ്, ടി.എസ്. മുരളീധരൻ,സിബു നീലികുളം, ലൈബ്രേറിയൻ ബിന്ദു വേണുഗോപാൽ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ബിജു മാവേലിക്കര, ബിജു തുറയിൽകുന്ന് എന്നിവർ ക്ലാസ് നയിച്ചു.