' സ്വപ്നക്കൂട് ' കൈമാറി

Friday 11 April 2025 12:07 AM IST
സ്വപ്നക്കൂട് ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി കെ എം സി ടി വനിത എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം കോളേജ് പ്രിൻസിപ്പൽ ഡോ ജെർലിൻ ഷീഭ ആനി നിർവഹിക്കുന്നു.

പെരുവയൽ: കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എ.പി.ജെ അബ്ദുൾ കാലം സാങ്കേതിക ശാസ്ത്ര സർവകലാശാല എൻ.എസ്.എസ് സെല്ലുമായി സഹകരിച്ചു നടത്തുന്ന "സ്വപ്നക്കൂട്' ഭവന നിർമ്മാണ പദ്ധതിയിൽ കെ.എം.സി.ടി വനിത എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ചെറുകുളത്തൂർ പുത്തം പറമ്പത്ത് ബൈജുവിന് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം കോളേജ് പ്രിൻസിപ്പൽ ഡോ ജെർലിൻ ഷീഭ ആനി നിർവഹിച്ചു. വാർഡ് മെമ്പർ രാജേഷ് കണ്ടങ്ങൂർ അദ്ധ്യക്ഷത വഹിച്ചു. എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർ പ്രഫ. റീന എബ്രഹാം സ്വാഗതവും വോളണ്ടിയർ സെക്രട്ടറി ജഫ്ന നന്ദിയും പറഞ്ഞു. സാങ്കേതിക ശാസ്ത്ര സർവകലാശാല എൻ .എസ്. എസ് സെല്ലിനു കീഴിലെ വിവിധ എൻജിനിയറിംഗ് കോളേജുകളുടെ നേതൃത്വത്തിൽ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ ധനസഹായത്തോടെ 100 വീടുകളാണ് പൂർത്തിയാക്കുന്നത്.