കേ​ര​ള​ ​ഓ​പ്പൺ ക​രാ​ട്ടെയ്ക്ക് തുടക്കം 

Friday 11 April 2025 12:14 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​നും​ ​കേ​ര​ള​ ​ക​രാ​ട്ടെ​ ​അ​സോ​സി​യേ​ഷ​നും​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​കേ​ര​ള​ ​ഓ​പ്പ​ൺ​ ​ക​രാ​ട്ടെ​ ​ചാ​മ്പ്യ​ൻ​ഷി​പ്പിന് തി​രു​വ​ന​ന്ത​പു​രം​ ​ജി​മ്മി​ ​ജോ​ർ​ജ് ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ തുടക്കമായി.​ ​ കേ​ര​ള​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​വി.​സു​നി​ൽ​ ​കു​മാ​ർ​ ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച ചടങ്ങിൽ ​​മ​ന്ത്രി​​ ​വി.​ ​ശി​വ​ൻ​ ​കു​ട്ടി​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു. കേ​ര​ള​ ​ക​രാ​ട്ടെ​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​ ​ര​ഘു​ ​കു​മാ​ർ,​കെ.​ഒ.​എ​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​എ​സ്.​ ​രാ​ജീ​വ് ,​എ​ക്സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​ ​എ​ൻ.​ ​ര​ഘു​ച​ന്ദ്ര​ൻ​ ​നാ​യ​ർ,​കേ​ര​ള​ ​ക​രാ​ട്ടെ​ ​അ​സോ​സി​യേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ ​ച​ന്ദ്ര​ശേ​ഖ​ര​ ​പ​ണി​ക്ക​ർ,​ ​ജി​ല്ല​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​എ​സ്.​ ​ബാ​ല​ഗോ​പാ​ൽ​ ​ എന്നിവ​ർ​ ​പ​ങ്കെ​ടു​ത്തു.

3000​ത്തോ​ളം ​ ​കാ​യി​ക​താ​ര​ങ്ങ​ൾ​ ​പ​ങ്കെ​ടു​ക്കുന്നു.​ ​ക​ത്ത,​ ​കു​മി​ത്തെ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​മ​ത്സ​ര​ങ്ങ​ൾ.​ ​ ഇന്നും നാളെയുമായി മത്സരങ്ങൾ പൂർത്തിയാകും.