ഫി​ഡെ റേറ്റഡ് ചെസ് ടൂർണമെന്റ്

Friday 11 April 2025 1:00 AM IST

കൊല്ലം: അന്താരാഷ്ട്ര ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റിന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ തുടക്കമായി. ഫാ. ഡോ.അഭിലാഷ് ഗ്രിഗറി ഉദ്ഘാടനം നിർവഹിച്ചു. തുടർച്ചയായ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 400 ൽ പരം പേർ മത്സരിക്കും. ഇതിൽ 9 കാൻഡിഡേറ്റ് മാസ്റ്റേഴ്സും 187 ഇന്റർനാഷനൽ റേറ്റഡ് പ്ലെയേഴ്സും ഉൾപ്പെടുന്നു. 10 മുതൽ 14 വരെയാണ് മത്സരം. പ്രൻസിപ്പൽ ഡോ.സിന്ധ്യ കാതറിൻ അദ്ധ്യക്ഷയായി.വിശിഷ്ടാതിഥി കൊല്ലം ചൈൽഡ് വെൽഫെയർ സെക്രട്ടറി അഡ്വ. ഷൈൻ ദേവ് മുഖ്യപ്രഭാഷണം നടത്തി. ഇന്റർനാഷണൽ ആർബറ്റർ ജിസ്‌മോൻ മാത്യു സംസാരി​ച്ചു. കോളേജ് കായിക വകുപ്പ് മേധാവി ടി.എഫ്. സിജോ സ്വാഗതവും കൊല്ലം ചെസ് അസോസിയേഷൻ സെക്രട്ടറി പി.ജി. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.