ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റ്
Friday 11 April 2025 1:00 AM IST
കൊല്ലം: അന്താരാഷ്ട്ര ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റിന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ തുടക്കമായി. ഫാ. ഡോ.അഭിലാഷ് ഗ്രിഗറി ഉദ്ഘാടനം നിർവഹിച്ചു. തുടർച്ചയായ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 400 ൽ പരം പേർ മത്സരിക്കും. ഇതിൽ 9 കാൻഡിഡേറ്റ് മാസ്റ്റേഴ്സും 187 ഇന്റർനാഷനൽ റേറ്റഡ് പ്ലെയേഴ്സും ഉൾപ്പെടുന്നു. 10 മുതൽ 14 വരെയാണ് മത്സരം. പ്രൻസിപ്പൽ ഡോ.സിന്ധ്യ കാതറിൻ അദ്ധ്യക്ഷയായി.വിശിഷ്ടാതിഥി കൊല്ലം ചൈൽഡ് വെൽഫെയർ സെക്രട്ടറി അഡ്വ. ഷൈൻ ദേവ് മുഖ്യപ്രഭാഷണം നടത്തി. ഇന്റർനാഷണൽ ആർബറ്റർ ജിസ്മോൻ മാത്യു സംസാരിച്ചു. കോളേജ് കായിക വകുപ്പ് മേധാവി ടി.എഫ്. സിജോ സ്വാഗതവും കൊല്ലം ചെസ് അസോസിയേഷൻ സെക്രട്ടറി പി.ജി. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.