ഹെറോയിനും കഞ്ചാവും പിടികൂടി

Friday 11 April 2025 1:08 AM IST

കൊല്ലം: കൊല്ലം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് എക്‌സൈസ് ഇൻസ്പെക്ടർ സി​.പി​. ദിലീപി​ന്റെ നേതൃത്വത്തിൽ ഉമയനല്ലൂർ, പള്ളിമണി പ്രദേശങ്ങളി​ൽ നടത്തിയ പരിശോധനയിൽ 1.415 കിലോഗ്രാം കഞ്ചാവ്, 3 ഗ്രാം ഹെറോയിൻ എന്നിവ കൈവശം വച്ചതിന് പശ്ചിമബംഗാൾ സ്വദേശി​കളായ അനോവർ ഹൊസൈൻ (31), പള്ളിമൺ വില്ലേജിൽ ചാലക്കര പണയിൽ വീട്ടിൽ സംഗീത് (36) എന്നി​വരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് സൂക്ഷിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ജെ.ആർ. പ്രസാദ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി​.എസ്. അജിത്, എം.ആർ. അനീഷ്, ജൂലിയൻ ക്രൂസ്, ജെ. ജോജോ, ബാലു എസ്.സുന്ദർ, പി​. സൂരജ്, എച്ച്. അഭിരാം, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എസ്.കെ. സുഭാഷ് എന്നിവർ പങ്കെടുത്തു.