പോരുവഴി ബ്ലാസ്റ്റേഴ്‌സിൽ ഫുഡ്‌ബാൾ സെലക്ഷൻ

Friday 11 April 2025 1:39 AM IST

പോരുവഴി: പോരുവഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പോരുവഴി ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ അക്കാഡമിയുടെ പുതിയ ബാച്ചിലേക്കുള്ള സെലക്ഷൻ 13ന് രാവിലെ 7 മുതൽ ഓണവിള യു.പി.എസ് ഗ്രൗണ്ടിലും വൈകിട്ട് 3 മുതൽ ചക്കുവള്ളി പബ്ലിക് സ്റ്റേഡിയത്തിലും നടക്കും . 5നും 14നും ഇടയിൽ പ്രായമുള്ള പോരുവഴി പഞ്ചായത്തിൽ താമസിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സെലക്ഷനിൽ പങ്കെടുക്കാം. സെലക്ഷൻ കിട്ടുന്ന കുട്ടികൾക്ക് ചക്കുവള്ളി പബ്ലിക് സ്റ്റേഡിയത്തിലായിരിക്കും തുടർ പരിശീലനം. ഫോൺ നമ്പർ: 9947136770, 8129469407