കടൽമണൽ ഖനനത്തിൽ പഠനം നടത്തണം

Friday 11 April 2025 1:42 AM IST

കൊല്ലം: കേന്ദ്ര സർക്കാർ കടൽ മണൽ ഖനന നടപടികൾ ആരംഭിച്ചത് ശാസ്ത്രീയമായ പഠനത്തിനും ചർച്ചയ്ക്കും വിധേയമാക്കാതെയാണെന്ന് കെ.പി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കടൽ ഖനനം ലക്ഷക്കണക്കിന് മത്സ്യബന്ധന തൊഴിലാളികളെ ദുരിതത്തിലാഴ്ത്തുമെന്ന ആശങ്കയും യോഗം പങ്കുവച്ചു. ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി ഉദ്ഘാടനം ചെയ്തു. അഡ്വ. എമർസൻ, ദമീം മുട്ടക്കവ്, കണ്ടച്ചിറ യേശുദാസ്, സുമ സുനിൽകുമാർ, സാജൻ വൈശാഖം, മോഹനൻ തഴവ, ആന്റണി, അഡ്വ. സതീഷ് ചെറുമൂട്, അഡ്വ. ഉണ്ണി. നജീം പുത്തൻകട, ശരത്ചന്ദ്രൻ, അഡ്വ. മനു ജയപ്രകാശ്, റിയാസ് സിറാജുദീൻ, അഡ്വ. സജു സദാനന്ദൻ എന്നിവർ സംസാരിച്ചു.