എം.സി. ജോസഫൈൻ അനുസ്മരണം

Friday 11 April 2025 3:14 PM IST

അങ്കമാലി : സി.പി.എം. മുൻകേന്ദ്രകമ്മിറ്റി അംഗം എം.സി ജോസഫൈന്റെ മൂന്നാം ചരമവാർഷികം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ടൗണിൽ നടന്ന ചുവപ്പ് സേന പരേഡിനു ശേഷം സി.എസ്.എ ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ .കെ ഷിബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. തുളസി,​ സി.കെ. സലിംകുമാർ,​ ഏരിയാ സെക്രട്ടറി കെ. പി റെജീഷ്,​ ലോക്കൽ സെക്രട്ടറി സജി വർഗീസ്,​ ജോസഫൈന്റെ മകൻ മനു മത്തായി തുടങ്ങിയവർ സംസാരിച്ചു.