തുല്യതാപരീക്ഷ പരിശീലനം

Friday 11 April 2025 4:52 PM IST

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പത്താംതരം, ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് 30 വരെ അപേക്ഷിക്കാം. അപേക്ഷകർക്ക് 17 വയസ് പൂർത്തിയായിരിക്കണം. 2019 വരെയുള്ള കാലയളവിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യത കോഴ്സിന് ചേരാവുന്നതാണ്. 1950 രൂപയാണ് ഫീസ്. ഹയർ സെക്കൻഡറിക്ക് 2022 മാർച്ച് ഒന്നിന് 22 വയസ് പൂർത്തിയായിരിക്കണം. 2900 രൂപയാണ് ഫീസ്. പൂതൃക്ക പഞ്ചായത്ത് പരിധിയിലുള്ള എസ്.സി., എസ്.ടി. വിഭാഗത്തിനും ആദ്യം രജിസ്റ്റർ ചെയ്യുന്ന അഞ്ച് പഠിതാക്കൾക്കും ഫീസിന് ആനുകൂല്യം ലഭിക്കും. ഫോൺ: 0484 - 2760262, 9744157379.