കൃത്രിമകാൽ വിതരണ ക്യാമ്പ്

Friday 11 April 2025 7:38 PM IST

കാക്കനാട്: കളമശ്ശേരി റോട്ടറി ക്ലബിന്റെയും

എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ 100 പേർക്ക് സൗജന്യമായി കൃത്രിമ കാൽ നൽകുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ 23, 24 തീയതികളിലാണ് ക്യാമ്പ്. മുട്ടിനു മുകളിലും മുട്ടിന് താഴെയും അസുഖങ്ങൾ മൂലമോ, ഷുഗർ മൂലമോ അപകടത്തെ തുടർന്നോ 5 മാസം മുൻപെങ്കിലും കാലുകൾ മുറിച്ചുമാറ്റിയവർക്കാണ് കൃത്രിമ കാൽ നൽകുന്നത്. ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് കാലിന്റെ അളവെടുക്കുന്നതിനായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മുൻഗണന കൂടുതൽ വിവരങ്ങൾക്ക്: 9847460511, 9447001124, 9645750442