വാർഷികാഘോഷവും യാത്രയയപ്പും
Saturday 12 April 2025 12:02 AM IST
ബാലുശ്ശേരി: കപ്പുറം കരിമല എ. എം. എൽ. പി സ്കൂൾ 97ാം വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകൻ അബ്ദുൽ അലിക്കുള്ള യാത്രയയപ്പും അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ് മുഖ്യാതിഥിയായി. എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. യുനെസ്കോയുടെ ട്രാൻസിലേറ്റർ മെമ്പറായി തിരഞ്ഞെടുത്ത പൂർവ വിദ്യാർത്ഥി ഡോ. മുഹമ്മദ് റഈസ് എം. കെയെ ആദരിച്ചു. പ്രധാനാദ്ധ്യാപിക മൈമൂനത് എം. ഇ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർമാരായ കാഞ്ചന രാജൻ, നളിനി മുച്ചിലോട്ട് പി.ടി.എ വൈസ് പ്രസിഡന്റ് മുനീർ സഖാഫി, ഡോ. അബ്ദുൽ റസാഖ് ശിവപുരം, ബിജു, രാധാമണി തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഗഫൂർ കെ സ്വാഗതവും സർജാസ് കെ നന്ദിയും പറഞ്ഞു.