വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷം
Saturday 12 April 2025 12:02 AM IST
വടകര: വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ് ഫോക് ലോർ ഗുരുപൂജ അവാർഡ് ജേതാവ് ഒഞ്ചിയം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശികല ദിനേശ് അദ്ധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് പ്രഭാഷണം നടത്തി. വി.പി സുരേന്ദ്രൻ , ജൗഹർ വെളളികുളങ്ങര കെ. കമലം, കെ. ബാലകൃഷ്ണക്കുറുപ്പ്, കെ.പി. ഉഷ , വി . പി. ബലരാമൻ , രാജീവൻ പത്മാലയം, എം. ജയപ്രകാശ് , കെ. പ്രബീഷ് എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് സമാപന സദസ് പുരാവസ്തു- രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.