ഇൻഹെയ്ല‌ർ പൊട്ടിത്തെറിച്ചു

Friday 11 April 2025 8:15 PM IST

ഇടപ്പള്ളി: ഫ്ലാറ്റിലെ പൂജാമുറിയിൽ നിന്ന് തീപടരുന്നതിനിട‌െ ഇൻഹെയ്ലർ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. കുന്നുംപുറം സൊസൈറ്റിപ്പടിയിലെ ഒലീവ് ഒറാനിയം ഫ്ലാറ്റിൽ ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. ഡോക്ടർ ദമ്പതികൾ താമസിക്കുന്ന ആറാംനിലയിലെ ആറിലെ എ ഫ്ലാറ്റിലെ ഹാളിനോട് ചേർന്ന് പൂജാസാമഗ്രികൾ വച്ചിരുന്ന ഷോ കെയ്സിലാണ് തീപിടിത്തമുണ്ടായത്. സീരിയൽ ലൈറ്റ് ഉരുകി സമീപത്തെ ടേബിളിൽ ഇരുന്ന ഇ‌ൻഹെയ്ലറിന് തീ പടർന്നു. സ്ഫോടനശബ്ദത്തിനൊപ്പം ഫ്ലാറ്റിൽ ശക്തമായ പുകയും നിറഞ്ഞു. അപകടസമയത്ത് ഡോക്ടർ ദമ്പതികളുണ്ടായിരുന്നില്ല. ഫ്ലാറ്റിലെ താമസക്കാർ രക്ഷാപ്രവർത്തനം നടത്തി. ഏലൂർ, തൃക്കാക്കര ഫയർഫോഴ്സുകളും എത്തി.

;