എസ്.പി.ആർ.എ കുടുംബ വാർഷികം
Friday 11 April 2025 8:18 PM IST
എരൂർ: തൃപ്പൂണിത്തുറ എരൂർ സമാജപ്പടി റെസിഡന്റ്സ് അസോസിയേഷൻ വാർഷികം ട്രൂറ എരൂർ മേഖലാ പ്രസിഡന്റ് സേതുമാധവൻ മൂലേടത്ത് ഉദ്ഘാടനം ചെയ്തു. അസാേസിയേഷൻ പ്രസിഡന്റ് ജോച്ചൻ ജോസഫ് അദ്ധ്യക്ഷനായി. സെക്രട്ടറി രഞ്ജിത് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ കൗൺസിലർമാരായ പി.ബി. സതീശൻ, ശോണിമ നവീൻ എന്നിവർ സംസാരിച്ചു. എരൂരിൽ നിന്നുള്ള ആദ്യ വയലിനിസ്റ്റ് സൈഗാൾ മനക്കടവിൽ, ഫ്ലൂട്ടിസ്റ്റ് സഹജൻ മാസ്റ്റർ തുടങ്ങിയവരെ ആദരിച്ചു. ഭാരവാഹികളായി കെ.ഡി. ഹരികുമാർ (പ്രസിഡന്റ്), ഇന്ദു ശശി (വൈസ് പ്രസിഡന്റ്), കെ.ആർ.ദീപക് (സെകട്ടറി), രമ്യ ജനീഷ് (ട്രഷറർ), കെ.ആർ.ബിനു, വിമൽ ചന്ദ്രൻ (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.