ഊരള്ളൂർ എം.യു.പി സ്കൂൾ വാർഷികം

Saturday 12 April 2025 12:02 AM IST
ഊരളളൂർ എം യു പി സ്കൂൾ വാർഷിക ആഘോഷവും ജെ.എൻ. പ്രേം ഭാസിൻ മാസ്റ്റർക്കുള്ള യാത്രയയപ്പും ടി.പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ : ഊരള്ളൂർ എം.യു.പി സ്കൂൾ വാർഷികാഘോഷവും ജെ എൻ പ്രേംഭാസിൻ മാസ്റ്റർക്കുള്ള യാത്രയയപ്പും ടി .പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എം. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ അജയ് ഗോപാൽ മുഖ്യാതിഥിയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.അഭിനിഷ്, എം പ്രകാശൻ,എൻ.വി. നജീഷ് കുമാർ, മെമ്പർ സുജ മന്ദങ്കാവ്, മാനേജർ കെ.പി. വീരാൻകുട്ടി ഹാജി എന്നിവർ വിവിധ മേഖലകളിൽ മികച്ച പ്രകടന നടത്തിയവർക്കുള്ള ഉപഹാരം നൽകി. വി ബഷീർ, ടി.കെ ശശി, കെ എം മുരളീധരൻ, ടി എം രാജൻ , സി നാസർ, മുഹമ്മദലി, പി.ദാമോദരൻ കെ.കെ. ബുഷ്റ എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് എം. ഷാജിത് സ്വാഗതവും പ്രോഗ്രാം കൺവീനർ ബി. എൻ.ജിഷ നന്ദിയും പറഞ്ഞു.