അടുപ്പ് കൂട്ടി പ്രതിഷേധം

Saturday 12 April 2025 12:02 AM IST
​പടം: കർഷക തൊഴിലാളിയൂണിയൻ കേന്ദ്ര ഗവൺമെൻ്റിൻ്റെ പാചക വാതക വില വർദ്ധനവിൻ്റെ ഭാഗമായി ഫറോക്ക് ഏരിയ വനിതാ സബ്കമ്മിറ്റിക്ക് കീഴിൽ​ പ്രതികാത്മക​ അടുപ്പ് കുട്ടി പ്രതിഷേ​ധം രാമനാട്ടുകരയിൽ യൂണിയൻ ഏരിയ സെക്രട്ടറി കെ. സുധീഷ് കുമാർ ഉ​ദ്ഘാടനം ചെയ്തു ​

​രാമനാട്ടുകര: പാചക വാതക വില വർദ്ധനവിനെതിരെ കർഷക തൊഴിലാളി യൂണിയൻ ഫറോക്ക് ഏരിയ വനിതാ സബ്കമ്മിറ്റിക്ക് കീഴിൽ ഫറോക്ക്, രാമനാട്ടുകര കടലുണ്ടി, ബേപ്പൂർ അരക്കിണർ എന്നി​വിടങ്ങളിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു​. രാമനാട്ടുകരയിൽ യൂണിയൻ ഏരിയ സെക്രട്ടറി കെ. സുധീഷ് കുമാർ ഉ​ദ്ഘാടനം ചെയ്തു. ​ വസന്ത​.കെ അദ്ധ്യക്ഷത വഹിച്ചു. ബിൻഷ.വി.കെ​, പ്രമീള കരിപ്പാത്ത്' ലിജി. പി.ടി. ​ പി ദിലിപ് കുമാർ​, ഷാജി.പി​, കെ.പി.മോഹനൻ​, സുബ്രമണ്യൻ.സി എന്നിവർ പ്രസംഗിച്ചു​. കടലുണ്ടിയിൽ കോ​ഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ ടി .കെ. ഷൈലജ ​ കോട്ടക്കടവിൽ ഉ​ദ്ഘാടനം ചെയ്തു​. പി ബേബി ​ അദ്ധ്യക്ഷത വഹിച്ചു​. എ.കെ. രാധാകഷ്ണൻ​, യു. പത്മലോചനൻ എന്നിവർ പ്രസംഗിച്ചു​. ടി.സനു സ്വാഗതവും ഗിരിജ. എൻ.നന്ദിയും പറഞ്ഞു​. ബേപ്പൂർ വില്ലേജിൽ അരക്കിണർ മേഖലയിലെ തവളക്കുളം ഭാഗത്ത് കെ.എസ്. കെ.ടി.യു ഫറോക്ക് ഏരിയ വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ ഉ​ദ്ഘാടനം ചെയ്തു.