'കവളപ്പാറ കാരി' പ്രകാശനം ഇന്ന്
Friday 11 April 2025 8:27 PM IST
കൊച്ചി: ഒ.പി.ബാലകൃഷ്ണന്റെ ‘ കവളപ്പാറ കാരി’എന്ന പുസ്തകം ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് ഇന്ന് രാവിലെ 10ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ പ്രകാശനം ചെയ്യും. ഇൻസയും പ്രബോധട്രസ്റ്റ് കൊച്ചിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ ആദ്യകോപ്പി ഏറ്റുവാങ്ങും. അനിയൻ തലയാറ്റുംപിള്ളി എഴുതിയ ‘എന്റെ കാനന ക്ഷേത്രം’ ജസ്റ്റിസ് കെ.സുകുമാരൻ പ്രകാശനം ചെയ്യും. കൊങ്കിണി സാഹിത്യ അക്കാഡമി കേരളയുടെ മെമ്പർ സെക്രട്ടറി ഡി.ഡി.നവീൻ ഏറ്റുവാങ്ങും. ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ അദ്ധ്യക്ഷത വഹിക്കും.
വേണുഗോപാൽ വി.രചിച്ച 'രാധമ്മയെന്ന രാധികാമേനോൻ" എന്ന പുസ്തകത്തിന്റെ നിരൂപണവും ചർച്ചയും ചടങ്ങിൽ നടക്കും.