ബംഗളൂരു - എറണാകുളം സ്പെഷ്യൽ ട്രെയിൻ ഇന്ന്

Saturday 12 April 2025 4:55 AM IST

തിരുവനന്തപുരം: വിഷു ആഘോഷത്തിന്റെ തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ഇന്ന് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. ഇന്ന് വൈകിട്ട് 4.35ന് ബാംഗ്ളൂരിൽ നിന്ന് പുറപ്പെട്ട് നാളെ പുലർച്ചെ 3ന് എറണാകുളത്തെത്തും.14ന് രാത്രി 10നാണ് മടക്ക സർവ്വീസ്. ബംഗളൂരുവിൽ ചൊവ്വാഴ്ച രാവിലെ 10.55ന് എത്തിച്ചേരും. ഒരോന്ന് വീതം സെക്കൻഡ് എ.സിയും തേർഡ് എ.സി.യും എട്ട് സ്ളീപ്പറും നാല് ജനറൽ കോച്ചുകളുമാണുള്ളത്. കെ.ആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോതന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.