പ്രതിഷേധ പ്രകടനവും യോഗവും

Saturday 12 April 2025 12:02 AM IST

പന്തളം: പന്തളം നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാരെ ബി.ജെ.പി കൗൺസിലർമാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പ്രകടനവും യോഗവും നടത്തി. സി പി എം ജില്ലാക്കമ്മിറ്റി അംഗം ലസിതാനായർ ഉദ്ഘാടനം ചെയ്തു. ഏരിയാക്കമ്മിറ്റി അംഗം ഇ.ഫസൽ അദ്ധ്യക്ഷനായി. ഏരിയാക്കമ്മറ്റി അംഗങ്ങളായ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രാജേ ന്ദ്രപ്രസാദ്, രാഗേഷ്.വി, കെ.മുരളി, എസ്.കൃഷ്ണകുമാർ, എസ്.അരുൺ, എച്ച്.നവാസ് എന്നിവർ പ്രസംഗിച്ചു.