വൈദ്യുതി കണക്ഷൻ നൽകി

Saturday 12 April 2025 12:31 AM IST

റാന്നി : വൈദ്യുതി ഇല്ലാത്തത് മൂലം പാമ്പ് കടിയേറ്റ് മരിച്ച അമ്മിണിയുടെ കുടുംബത്തിന് വൈദ്യുതി കണക്ഷൻ നൽകി റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്. പത്താം വാർഡിൽ പാറക്കുമുകളിൽ വീട്ടിൽ തങ്കപ്പൻറെ ഭാര്യ അമ്മിയിയാണ് ആറ് മാസങ്ങൾക്ക് മുമ്പ് പാമ്പ് കടിയേറ്റ് മരിച്ചത്. പഴവങ്ങാടി പഞ്ചായത്ത് കെ.എസ്.ഈ.ബി യിൽ പണം അടച്ച് വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചാണ് കഴിഞ്ഞ ദിവസം വീട്ടിൽ വൈദ്യുതി എത്തിച്ചത്. സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ അനിത അനിൽകുമാർ നിർവഹിച്ചു. വീട്ടിലേക്കുള്ള വഴിയിൽ ഇരുട്ടത്ത് കിടന്ന പാമ്പിന്റെ കടിയേറ്റാണ് അമ്മിണി മരിച്ചത്.