വിദേശത്ത് എം.ബി.ബി.എസ് പഠിച്ചവർക്ക് ഇന്റേൺഷിപ്പ്
Saturday 12 April 2025 4:39 AM IST
തിരുവനന്തപുരം: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന മെഡിക്കൽ കൗൺസിലിൽ നിന്നുമുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള എഫ്.എം.ജി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നോട്ടിഫിക്കേഷനും അപേക്ഷ ഫോമും www.dme.kerala.gov.in വെബ്സൈറ്റിൽ. ഇമെയിൽ: fmginternkerala@gmail.com .