വ്യാവസായിക ഉത്പാദനം തളരുന്നു
Saturday 12 April 2025 12:55 AM IST
കൊച്ചി: ഫെബ്രുവരിയിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക ആറ് മാസത്തെ താഴ്ന്ന തലമായ 2.9 ശതമാനത്തിലേക്ക് താഴ്‌ന്നു. മാനുഫാക്‌ചറിംഗ് രംഗത്തെ ഉത്പാദനത്തിൽ 2.9 ശതമാനവും വൈദ്യുതി മേഖലയിൽ 3.6 ശതമാനവും വളർച്ച നേടി. ഖനന മേഖലയിൽ 1.6 ശതമാനം വളർച്ചയുണ്ടായി. ആഗോള വ്യാപാര യുദ്ധത്തിന്റെ ആശങ്കയിൽ വൻകിട കമ്പനികൾ ഉത്പാദനത്തിൽ കുറവ് വരുത്തിയതാണ് പ്രധാനമായും തിരിച്ചടി സൃഷ്‌ടിച്ചത്. ജനുവരിയിൽ വ്യാവസായിക ഉത്‌പാദനത്തിൽ അഞ്ച് ശതമാനം വളർച്ച നേടിയിരുന്നു. ഇന്ത്യൻ സാമ്പത്തിക മേഖലയും മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.