കൈനിറയെ ഓഫറുമായി ലുലു വിഷു സെയിൽ

Saturday 12 April 2025 12:58 AM IST

കൈനീട്ടമായി എസി സ്വന്തമാക്കാം

കൊച്ചി: ഉപഭോക്താക്കൾക്ക് വിഷുകൈനീട്ടവുമായി ലുലുമാളിൽ വിഷു ഓഫർ സെയിൽ തുടങ്ങി. ലുലു ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾക്കും പലവഞ്ജന സാധനങ്ങൾക്കും വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും വിലക്കുറവിൽ ലഭ്യമാകും. വിഷുക്കണിക്കാവശ്യമായ കണി വെള്ളരി, മുന്തിരി, തേങ്ങ, മാമ്പഴം, പഴം തുടങ്ങിയവയെല്ലാം ലഭിക്കും. കൂടാതെ www.luluhypermarket.in വെബ് സൈറ്റ് വഴിയും 7306112599 എന്ന വാട്സ് ആപ്പ് നമ്പർ വഴിയും ലുലു കണി കിറ്റും സദ്യയും മുൻകൂട്ടി ഓർഡർ ചെയ്യാം. 449 രൂപയാണ് വിഷു സദ്യയുടെ വില. പാലട പ്രഥമനും , പരിപ്പ് പ്രഥമനും കറിക്കൂട്ടുകളും അടക്കം 25ലധികം വിഭവങ്ങൾ അടങ്ങുന്നതാണ് ലുലുവിലെ സ്പെഷ്യൽ വിഷുസദ്യ.കസവ് മുണ്ടും കണ്ണാടിയും കണിവെള്ളരിയും അടങ്ങുന്ന വിഷുക്കണി കിറ്റ് 799 രൂപയ്ക്ക് ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് സ്വന്തമാക്കാം. മുൻകുട്ടി ബുക്കിംഗിലൂടെ നേരിട്ടും ഓൺലൈൻ വഴി ഹോം ഡെലിവറിയിലൂടെയും 10 കിലോമീറ്റർ പരിധിയിൽ സദ്യയും വിഷുകിറ്റും എത്തിക്കും. വിഷുക്കണി കിറ്റ് പ്രീ ബുക്കിംഗ് ഇന്ന് സ്വീകരിക്കും. 14ന് രാവിലെ 10 മുതൽ സദ്യ വാങ്ങാം. ‌വിഷുസദ്യയ്ക്കായി ഏപ്രിൽ 13വരെ ബുക്കിംഗ് സൗകര്യമുണ്ട്. ലുലു ഹൈപ്പർമാർക്കറ്റിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്ക് 17 തരം പായസങ്ങളുമായി പായസമേളയും ഒരുക്കിയിട്ടുണ്ട്. പാൽപായസം, പൈനാപ്പിൾ‌ പായസം, ക്യാരറ്റ്, ഡേറ്റ്, സേമിയ, ചക്ക പായസം തുടങ്ങി നീളുന്നു പായസ വിഭവങ്ങൾ. ലുലു ഫാഷനിൽ വിഷു സ്പെഷ്യൽ മെൻസ് , ലേഡിസ്, കുട്ടികളുടെ വസ്ത്രങ്ങളും വിലക്കിഴിവിൽ ലഭിക്കും.