ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സ് കാസർകോട് ഷോറൂം
കാസർകോട്: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കാസർകോട് പ്രവർത്തനമാരംഭിച്ചു. ബോചെ, സിനിമാതാരം അമല പോൾ, സോഷ്യൽ മീഡിയ വൈറൽ താരം ഡോളി ചായ്‌വാല എന്നിവർ ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്ന സിനിമാതാരം മോളി കണ്ണമാലിക്ക് ഉദ്ഘാടനവേളയിൽ ബോചെ അഞ്ച് ലക്ഷം രൂപ നൽകി ആദരിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വിൽപ്പന കാസർകോട് എം.എൽ. എ എൻ. എ നെല്ലിക്കുന്നും സ്വർണാഭരണങ്ങളുടെ ആദ്യ വിൽപ്പന മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗവും നിർവഹിച്ചു. സാം സിബിൻ (മാനേജിംഗ് ഡയറക്ടർ, ബോബി ഇന്റർനാഷണൽ ഗ്രൂപ്പ്), അന്ന ബോബി (ഗ്രൂപ്പ് ഡയറക്ടർ), വി.കെ. ശ്രീരാമൻ (പി.ആർ.ഒ.) എന്നിവർ പങ്കെടുത്തു. അനിൽ സി.പി. (ജി.എം., മാർക്കറ്റിംഗ്), ജോജി എം.ജെ. (പി.ആർ.ഒ.) എന്നിവർ സന്നിഹിതരായിരുന്നു. നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.