ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചു
Saturday 12 April 2025 12:19 AM IST
അടൂർ : അറുകാലിക്കൽ പടിഞ്ഞാറ് മഹാവിഷ്ണു ക്ഷേത്രത്തിന്റെ നടത്തിപ്പിനും നവീകരണത്തിനുമായി മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രവർത്തന ഉദ്ഘാടനം ക്ഷേത്ര ഊരായ്മക്കാരായ കുഴിവിളയിൽ എ.കെ.നാരായണൻ, ബാലരാമപുത്ത് ബി.കെ.വാസുദേവൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ കരകളിലെ കുടുംബങ്ങളും ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്തു. ട്രസ്റ്റ് പ്രസിഡന്റ് എ.കെ.നാരായണൻ, സെക്രട്ടറി ആർ.വിജയകുമാരി, ട്രഷറർ ആർ.ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.ബാലൻ, ജോയിന്റ് സെക്രട്ടറി എൻ.സി.സുഭാഷ് എന്നിവരെ തിരഞ്ഞെടുത്തു.