പരിഷത്ത് ജില്ലാ സമ്മേളനം
Saturday 12 April 2025 12:21 AM IST
ഇലന്തൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഇന്നും നാളെയും ഇടപ്പരിയാരം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. വികസിക്കുന്ന പ്രപഞ്ചം എന്ന വിഷയത്തിൽ പഠന ക്ളാസ് മുൻ സംസ്ഥാന പ്രസിഡന്റ് ബി.രമേശ് ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയർപേഴ്സൺ അഡ്വ.കെ.ജി.സിനി, ജനറൽ കൺവീനർ പി.കെ.പ്രസന്നൻ, ജില്ലാ സെക്രട്ടറി രമേശ് ചന്ദ്രൻ, ട്രഷറർ സി.സത്യദാസ്, സംസ്ഥാന സമിതിയംഗം എസ്.ജയകുമാർ, മുൻ ജനറൽ സെക്രട്ടറി വി.വി.ശ്രീനിവാസൻ എന്നിവർ സംസാരിക്കും. സെമിനാറുകൾക്ക് ഡോ.എൻ.ബി ശശിധരൻ പിളള, ജി.സ്റ്റാലിൻ തുടങ്ങിയവർ നേതൃത്വം നൽകും.