വിഷു വിപണനമേള തുടങ്ങി
Saturday 12 April 2025 12:21 AM IST
ചിറ്റാർ : കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ചിറ്റാർ ബസ് സ്റ്റാൻഡിന് സമീപം വിഷു വിപണന മേള തുടങ്ങി. സി.ഡി.എസ് ചെയർപേഴ്സൺ മിനി അശോകൻ അദ്ധ്യക്ഷയായ യോഗത്തിൽ ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ ഉദ്ഘാടനം ചെയ്തു. ഉപസമിതി കൺവീനർ ഷെരീഫ ബാബി സ്വാഗതവും ചിറ്റാർ സീരിയസ് അഗ്രി സി.ആർ.പി സുവർണ്ണ.കെ കൃതജ്ഞതയും പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവി കണ്ടെത്തിങ്കൽ ആദ്യ വില്പന നടത്തി. ഉപ്പേരി വിഭവങ്ങൾ, മിച്ചർ, പക്കാവട, കുഴലപ്പം, അച്ചപ്പം, വിവിധയിനം അച്ചാറുകൾ, കറി മസാലകൾ എന്നിവ ലഭിക്കും.