മാവോയിസ്റ്റുകളെ സെൽ മാറ്റി പൂട്ടിയിട്ടു

Saturday 12 April 2025 1:33 AM IST

തൃശൂർ: അന്തേവാസികളായ നാല് മാവോയിസ്റ്റുകളെ സെൽ മാറ്റുകയും മുഴുവൻ സമയം പൂട്ടിയിടുകയും ചെയ്‌തെന്ന് ആരോപണം. വിയ്യൂരിലെ അതിസുരക്ഷാ ജയിലിലാണ് സംഭവം. ഡോ. ദിനേശ്, ഉസ്മാൻ, ചൈതന്യ, അനീഷ് ബാബു എന്നിവരെയാണ് മുഴുവൻ സമയം സെല്ലിൽ പൂട്ടിയിട്ടത്. എന്നാൽ സെൽ മാറ്റം സുരക്ഷയുടെ ഭാഗമാണെന്നും മാറ്റത്തിനെതിരെ മാവോവാദി തടവുകാർ പ്രതിഷേധിച്ച് പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചത് കോടതിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ജയിൽ അധികൃതർ പ്രതികരിച്ചു. ഇവരെ മർദ്ദിക്കുകയും സെല്ല് മാറ്റി പൂട്ടിയിടുകയും ചെയ്‌തെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആരോപിച്ചു.