170കേന്ദ്രങ്ങളിൽ വിഷു,ഈസ്റ്റർ വിപണി
Saturday 12 April 2025 1:52 AM IST
തിരുവനന്തപുരം: സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ ചന്തകൾ തുറന്നു. സ്റ്റാച്യുവിലെ കൺസ്യൂമർഫെഡ് കേന്ദ്രത്തിൽ ഇന്നലെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. 14 ജില്ലാ കേന്ദ്രങ്ങളിലും 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി 170 വിഷു,ഈസ്റ്റർ വിപണികേന്ദ്രങ്ങളാണുള്ളത്. 21വരെ പ്രവർത്തിക്കും. 10മുതൽ 35ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. സഹകരണസംഘങ്ങളുടെ ജൈവവൈവിധ്യ ഉല്പന്നങ്ങളും വിപണനത്തിനുണ്ട്. എട്ടു വർഷങ്ങളിലേറെയായി 13സാധനങ്ങൾ ഒരേവിലയിൽ നൽകുന്ന സാഹചര്യം കൺസ്യൂമർഫെഡ് സ്വീകരിച്ചുവരുന്നു.സഹകരണ മേഖലയിൽ ഉല്പാദിപ്പിക്കുന്ന 400ലധികം ഉല്പന്നങ്ങൾ അമേരിക്കയിലേക്കും അറബ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.