സമ്മേളനം ആരംഭിച്ചു
Saturday 12 April 2025 1:54 AM IST
പട്ടാമ്പി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം വാവനൂരിലെ നാഗലശ്ശേരി ഗവ. ഹൈസ്‌കൂളിൽ ആരംഭിച്ചു. ജില്ലാ സംസ്ഥാന സമ്മേളനങ്ങളുടെ അനുബന്ധ പരിപാടിയായി ഇന്നലെ നടന്ന സെമിനാറിൽ പ്രൊഫ: കെ.എൻ.ഗണേഷ്, ഡോ. പി.വി.പുരുഷോത്തമൻ, കെ.ടി.രാധാകൃഷ്ണൻ, ഡോ.രമേശൻ കടൂർ എന്നിവർ വിഷയാവതരണം നടത്തി. ഒ.എം.ശങ്കരൻ മോഡറേറ്ററായി. ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.കെ.രാമചന്ദ്രൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി.ബാലചന്ദ്രൻ, കെ.ആർ.മീര, വി.എം.രാജീവ്, എം.കെ.കൃഷ്ണൻ, എം.വി രാജൻ തുടങ്ങിയവർ പങ്കെടുത്തു.