കസ്തൂർബ ഗാന്ധി അനുസ്മരണം നടത്തി
Saturday 12 April 2025 1:55 AM IST
പാലക്കാട്: കസ്തൂർബ ഗാന്ധിയുടെ ജന്മദിനത്തിൽ കേരള പ്രദേശ് കസ്തൂർബ ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും സൗജന്യ നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ഡോ.പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കസ്തൂർബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ കെ.ടി.പുഷ്പവല്ലി നമ്പ്യാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.പ്രീത മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി ദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി ഡോ.എ.ശിവരാമകൃഷ്ണൻ, സംസ്ഥാനകമ്മിറ്റി അംഗം പ്രഫ. എം.ഉണ്ണികൃഷ്ണൻ, ഇ.പി.കോമളം, എം.സാവിത്രി, ഉഷ പാലാട്ട്, എം.ശാന്തി നടരാജ്, സ്റ്റെല്ല സുന്ദർരാജ്, തങ്കം അജി, വി.എ.റമീന എന്നിവർ സംസാരിച്ചു.