ലൈബ്രറി ഫെസ്റ്റ്
Saturday 12 April 2025 12:12 AM IST
മലപ്പുറം: ജില്ലാ ലൈബ്രറി കൗൺസിൽ മേയ് ഏഴ്, എട്ട് തീയതികളിൽ മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ ലൈബ്രറി ഫെസ്റ്റ് സംഘടിപ്പിക്കും. കലാസാംസ്‌കാരിക പരിപാടികൾ ജനകീയമായി സംഘടിപ്പിക്കുന്നതിന് നഗരസഭാ ചെയർമാൻ മുജീബ് കാടേരി ചെയർമാനും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.കെ.കെ. ബാലചന്ദ്രൻ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം എൻ.പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. കെ.പത്മനാഭൻ അദ്ധ്യക്ഷനായി.