സമസ്ത 'സേ' പരീക്ഷ നാളെ
Saturday 12 April 2025 12:17 AM IST
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഫെബ്രുവരിയിൽ നടത്തിയ ജനറൽ പൊതുപരീക്ഷയിലും ഫെബ്രുവരി 22, 23 തീയതികളിൽ നടത്തിയ സ്‌കൂൾ വർഷ പൊതുപരീക്ഷയിലും ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ട വിദ്യാർത്ഥികൾക്കുള്ള 'സേ' പരീക്ഷ നാളെ (ഞായർ) രാവിലെ 10 മണിക്ക് ഡിവിഷൻ കേന്ദ്രങ്ങളിൽ നടക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്ത പൊതുപരീക്ഷ നടന്നിരുന്നത്. 115 സൂപ്രണ്ടുമാരെ ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. 'സേ' പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ ഹാൾടിക്കറ്റ് സഹിതം കൃത്യസമയത്ത് അതാത് ഡിവിഷൻ കേന്ദ്രങ്ങളിൽ ഹാജറാവണമെന്ന് പരീക്ഷാ ബോർഡ് ചെയർമാൻ അറിയിച്ചു.