RAGAATയിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് പ്രോഗ്രാം
Saturday 12 April 2025 12:31 AM IST
തിരുവനന്തപുരത്തുള്ള രാജീവ്ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് പ്രോഗ്രാമിന് ആഗസ്ത് 30 വരെ അപേക്ഷിക്കാം. 2024 ഏപ്രിൽ ഒന്നിന് 17 വയസ് പൂർത്തിയാക്കിയ, പ്ലസ്ടു ഫിസിക്‌സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം.
എഴുത്തുപരീക്ഷ, ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷയിൽ ജനറൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, ജോഗ്രഫി, റീസണിംഗ്, സൈക്കോളജി, ജനറൽ ഏവിയേഷൻ എന്നിവയിൽനിന്ന് ഒബ്‌ജെക്ടിവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. സിംഗിൾ, മൾട്ടി എയർക്രാഫ്റ്റുകൾ പരിശീലനത്തിന് ലഭിക്കും. 35.35 ലക്ഷം രൂപയാണ് സിംഗിൾ എൻജിൻ പരിശീലനത്തിന് ഫീസ്. കോഴ്‌സ് മൂന്ന് വർഷം വരെ നീണ്ടുനിൽക്കും. 200 മണിക്കൂർ വരെ വിമാനം വിജയകരമായി പറത്തണം. www.