ഭിന്നശേഷി സഹായ ഉപകരണ വിതരണം 

Saturday 12 April 2025 1:36 AM IST
ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം

കൊല്ലം: കോർപ്പറേഷന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ 80 പേർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എസ്. ജയൻ അദ്ധ്യക്ഷത വഹിച്ചു. ഇലക്ട്രോണിക് വീൽചെയർ, സി.പി വീൽചെയർ, ഐ.സി.യു ബെഡ്, ഫോൾഡിംഗ് വീൽചെയർ തുടങ്ങിയവയാണ് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സജീവ് സ്വാഗതം പറഞ്ഞു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ഗീതാകുമാരി, യു. പവിത്ര, സജീവ് സോമൻ, സുജ കൃഷ്ണൻ, അഡ്വ. എ.കെ. സവാദ്, എസ്. സവിതാദേവി, സി.ഡി.പി.ഒമാരായ ലിസ, ഗ്രേസി എന്നിവർ പങ്കെടുത്തു